പത്തനംതിട്ട: കോന്നി ഗവ.മെഡിക്കൽ കോളജിലേയ്ക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. കോന്നി, പത്തനംതിട്ട, അടൂർ, പുനലൂർ, എന്നീ ഡിപ്പോകളിൽ നിന്നാണ് ആദ്യ ദിനത്തിൽ സർവീസ് ആരംഭിച്ചത്. കോന്നിയിൽ നിന്നും, പത്തനംതിട്ടയിൽ നിന്നും രണ്ട് വീതം സർവീസുകളാണ്. അടൂരിൽ നിന്നും ഒന്നും പുനലൂരിൽ നിന്നും ഒന്നും വീതം സർവീസുകൾ മെഡിക്കൽ കോളജിലേയ്ക്കുണ്ട്. മെഡിക്കൽ കോളജിൽ തിരക്കുകൂട്ടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഉണ്ടാകും.
കോന്നി ഗവ.മെഡിക്കൽ കോളജിലേയ്ക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സിയ്ക്ക് മാത്രമേ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുള്ളു. തിരക്കുകൂട്ടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഉണ്ടാകും.
കോന്നി ഗവ.മെഡിക്കൽ കോളജിലേയ്ക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി
കെ.എസ്.ആർ.ടി.സിയ്ക്ക് മാത്രമേ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുള്ളു. പത്തനംതിട്ടയിൽ നിന്ന് ആരംഭിച്ച ബസ് വീണാ ജോർജ് എം എൽ എ യും, കോന്നി ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച ബസ് ആങ്ങമൂഴിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എയും, അടൂരിൽ നിന്നും സർവീസ് ആരംഭിച്ച ബസ് ചിറ്റയം ഗോപകുമാർ എം എൽ എ യും ഫ്ളാഗ് ഓഫ് നടത്തി.