കേരളം

kerala

ETV Bharat / state

എസ്‌ഡിപിഐ പിന്തുണ വേണ്ട; കോട്ടാങ്ങല്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് സിപിഎം - സിപിഎം

എസ്‌ഡിപിഐ പിന്തുണയോടെ എൽഡിഎഫിലെ ബിനു ജോസഫാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

kottangal panchayat  president election  കോട്ടാങ്ങല്‍ പഞ്ചായത്ത്‌  പ്രസിഡന്‍റ് സ്ഥാനം  സിപിഎം  എസ്‌ഡിപിഐ
എസ്‌ഡിപിഐ പിന്തുണ വേണ്ട; കോട്ടാങ്ങല്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് സിപിഎം

By

Published : Apr 21, 2021, 1:56 AM IST

പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്‌ഡിപിഐ പിന്തുണച്ചതിനെ തുടർന്ന് എൽഡിഎഫിനു ലഭിച്ച പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ നേതൃത്വം. എൽഡിഎഫ്- 5, എൻഡിഎ- 5, യുഡിഎഫ്- 2,എസ്‌ഡിപിഐ- 1 എന്നിങ്ങനെയാണ് കോട്ടാങ്ങല്‍ പഞ്ചായത്തിലെ കക്ഷിനില. എസ്‌ഡിപിഐയുടെ ഒരേയൊരംഗം പിന്തുണച്ചതോടെ എൽഡിഎഫിലെ ബിനു ജോസഫാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്‍റ് സ്ഥാനത്തിനായി ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നു. യുഡിഎഫിന്‍റെ രണ്ടംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രസിഡന്‍റ് പദവി രാജിവെക്കാൻ ബിനു ജോസഫിന് നിര്‍ദേശം നല്‍കിയതായും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരരഞ്ഞെടുപ്പ് നടന്നപ്പോഴും എസ്‌ഡിപിഐ പിന്തുണച്ചതിനെ തുടര്‍ന്ന് സിപിഎം പദവി ഏറ്റെടുത്തിരുന്നില്ല.

ABOUT THE AUTHOR

...view details