പത്തനംതിട്ട : കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്‌താക്ഷേത്ര നട ജൂലൈ 16-ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. 16 മുതല്‍ 21 വരെയാണ് മാസപൂജകള്‍ക്കായി നട തുറന്നിരിക്കുക.
കര്‍ക്കടക പൂജ : ശബരിമല നട ഈ മാസം 16 ന് തുറക്കും ; വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനം
നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനം ; ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നാളെ (12.07.2022 ) രാവിലെ 10 മണിമുതല്‍
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നാളെ(12.07.2022 ) രാവിലെ 10 മണിമുതല്‍ ആരംഭിക്കും.
കര്‍ക്കടകം ഒന്നിന് പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മറ്റ്പൂജകളും നടക്കും. ഉദയാസ്‌തമയപൂജ, അഷ്‌ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്കാണ് ഹരിവരാസനംപാടി നട അടയ്ക്കുക.