കേരളം

kerala

ETV Bharat / state

ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപാവിഷ്‌കാരം

ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സിനിമാ കലാസംവിധായകനായ അനില്‍ കുമ്പഴയാണ് ഗണപതി കോവിലിന് സമീപം പൂങ്കാവനം ഒരുക്കിയിരിക്കുന്നത്

By

Published : Dec 19, 2019, 10:04 PM IST

പൂങ്കാവനം ശിൽപാവിഷ്‌കാരം  kadakampally surendran  poonkavanam sabarimala  ശബരിമല തീര്‍ഥാടകര്‍
ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപ്പാവിഷ്‌കാരം

പത്തനംതിട്ട:ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപാവിഷ്‌കാരം. പമ്പയിൽ ഗണപതി കോവിലിന് സമീപത്ത് മണികണ്‌ഠ ജനനസംബന്ധമായ കഥയിലൂടെയാണ് പൂങ്കാവനം ഒരുക്കിയിട്ടുള്ളത്. പമ്പയിലൂടെ സന്നിധാനത്തേക്ക് കടന്നുപോകുന്ന തീര്‍ഥാടകര്‍ക്ക് ശിൽപാവിഷ്‌കാരം ഒരേ സമയം അറിവും ആനന്ദവും പകരുന്നു.

ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി പൂങ്കാവനം ശിൽപാവിഷ്‌കാരം

ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സിനിമാ കലാസംവിധായകനായ അനില്‍ കുമ്പഴയാണ് പമ്പയിലെ ശില്‍പാവിഷ്‌കാരം നിര്‍മിച്ചത്. ശില്‍പാവിഷ്‌കാരത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു. ശബരിമലയിലെത്തുന്നവർക്ക് അയ്യപ്പ ജനനചരിത്രം എളുപ്പത്തിൽ ഗ്രഹിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ദേവസ്വം ബോർഡ് പൂങ്കാവനം ശിൽപാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details