കേരളം

kerala

ETV Bharat / state

പൊതുപരിപാടികള്‍ക്ക് പൊലീസിന്‍റെ അനുമതി വാങ്ങണം - കെ രാജു

നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു.

k raju minister covid responds  pathanamthitta news  പത്തനംതിട്ട വാര്‍ത്തകള്‍  കെ രാജു  കൊവിഡ് വാര്‍ത്തകള്‍
പൊതുപരിപാടികള്‍ക്ക് പൊലീസിന്‍റെ അനുമതി വാങ്ങണം

By

Published : Jul 15, 2020, 12:46 AM IST

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ നടത്തുന്നതിന് പൊലീസ് അനുമതി വാങ്ങണമെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പത്തനംതിട്ട കലക്ടറേറ്റിൽ ചേർന്ന വീഡിയോ കോൺഫറൻസ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .മാസ്ക് ധരിക്കാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details