മാർക്ക് ദാനത്തില്‍ അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാല്‍ - venugopal demands action in mark moderation
സ്വന്തക്കാരെ ജയിപ്പിക്കാനുള്ള മാർക്ക് ദാനമാണോ ഇടത് സർക്കാരിന്‍റെ മേൻമയുള്ള വിദ്യാഭ്യാസമെന്ന് കെ.സി വേണുഗോപാലിന്‍റെ വിമർശനം
മാർക്ക് ദാന വിവാദം; അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് കെ.സി വേണുഗോപാല്‍
പത്തനംതിട്ട: മന്ത്രി കെ ടി ജലീലിനെതിരായ മാർക്ക് ദാന വിവാദം സംബന്ധിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്വന്തക്കാരെ ജയിപ്പിക്കാനുള്ള മാർക്ക് ദാനമാണോ ഇടത് സർക്കാരിന്‍റെ മേൻമയുള്ള വിദ്യാഭ്യാസമെന്ന് വ്യക്തമാക്കണമെന്നും വേണുഗോപാൽ കോന്നിയിൽ പറഞ്ഞു.
Last Updated : Oct 16, 2019, 9:37 PM IST