കേരളം

kerala

ETV Bharat / state

ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി ; മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരി - മാളികപ്പുറം ക്ഷേത്രം

പന്തളം കൊട്ടാരത്തില്‍ നിന്നും എത്തിയ കൃതികേഷ് വര്‍മയും, പൗര്‍ണമി ജി വര്‍മയും ആണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുത്തത്

ജയരാജൻ നമ്പൂതിരി ശബരിമല മേൽശാന്തി  മാളികപ്പുറം മേൽശാന്തയായി ഹരിഹരൻ നമ്പൂതിരി  ശബരിമല മേൽശാന്തി  Jayarajan Namboothiri Sabarimala Melshanthi  Jayarajan Namboothiri Sabarimala new Melshanthi  Sabarimala new Melshanthi  Sabarimala new Melshanthi  കൃതികേഷ് വര്‍മ്മ  ഹരിഹരൻ നമ്പൂതിരി  മാളികപ്പുറം ക്ഷേത്രം
ജയരാമന്‍ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തയായി ഹരിഹരൻ നമ്പൂതിരി

By

Published : Oct 18, 2022, 9:13 AM IST

Updated : Oct 18, 2022, 9:52 AM IST

പത്തനംതിട്ട : ശബരിമല മേൽശാന്തിയായി ജയരാമൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി ഹരിഹരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഇന്ന് പുലര്‍ച്ചെ നിര്‍മാല്യത്തിനും പതിവ് അഭിഷേകത്തിനും 7.30 ന് ഉഷപൂജയ്ക്കും ശേഷമാണ് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്.

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയ കുട്ടികളായ കൃതികേഷ് വര്‍മയും, പൗര്‍ണമി ജി വര്‍മയും ആണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുത്തത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് ജയരാമൻ നമ്പൂതിരി. കോട്ടയം വൈക്കം സ്വദേശിയാണ് ഹരിഹരൻ നമ്പൂതിരി. അടുത്ത ഒരു വർഷത്തേയ്ക്കുള്ള പുറപ്പെടാ മേൽശാന്തിമാരായിരിക്കും ഇരുവരും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ കെ. അനന്തഗോപന്‍, ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട.ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

Last Updated : Oct 18, 2022, 9:52 AM IST

ABOUT THE AUTHOR

...view details