പത്തനംതിട്ട: ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങളെ തുടര്‍ന്ന് സ്വാതന്ത്ര്യ ദിനാഘോഷം പരിമിതപ്പെടുത്തി. ജില്ലാ സ്റ്റേഡിയത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിക്കപെട്ടവരുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തി.പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണം. തെര്‍മല്‍ സ്‌കാനിംഗ് വിധേയമായ ശേഷം കൈകള്‍ അണുവിമുക്തമാക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. ലഘുഭക്ഷണം, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടാകില്ല. 9.20ന് ദേശീയഗാനത്തോടു കൂടി ജില്ലാതല പരിപാടികള്‍ സമാപിക്കും.
പത്തനംതിട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷം പരിമിതപ്പെടുത്തി
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയത്. ജില്ലാ സ്റ്റേഡിയത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തും
പൊലീസിന്‍റെ ഡി.എച്ച്.ക്യു, ലോക്കല്‍, വനിതാ പൊലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുക്കും. പന്തളം പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എസ്.ശ്രീകുമാര്‍ പരേഡ് കമാന്‍ഡറും ഡിഎച്ച്ക്യു ആര്‍എസ്‌ഐ എ.ഷാജഹാന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറുമായി ചുമതല വഹിക്കും. ലോക്കല്‍ പൊലീസ് പ്ലാറ്റൂണിനെ പത്തനംതിട്ട എസ്‌ഐ ടി.ഡി പ്രജീഷും, വനിതാ പ്ലാറ്റൂണിനെ എസ്.ഐ കെ.കെ സുജാതയും, ഡിഎച്ച്ക്യു പ്ലാറ്റൂണിനെ ആര്‍.എസ്.ഐ പി.ജെ ഫ്രാന്‍സിസും നയിക്കും.