പത്തനംതിട്ട: പത്തനംതിട്ട കടയ്ക്കാടുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം. ഓണവിപണി ലക്ഷ്യം വച്ച് കൃഷി ചെയ്ത വാഴകൃഷിയും കരിമ്പ് കൃഷിയുമാണ് ഒടിഞ്ഞു വീണത്. കുലക്കാറായ 500ൽ അധികം വാഴകളാണ് ഒടിഞ്ഞു വീണത്. ഇവയിൽ പാതിവിളവായ കുലകളും ഉണ്ടായിരുന്നു. രണ്ടേക്കറോളം സ്ഥലത്തെ കരിമ്പ് കൃഷിക്കും നാശനഷ്ടം സംഭവിച്ചു.
ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം - കടയ്ക്കാട് കരിമ്പുൽപ്പാദന കേന്ദ്രം
കുലക്കാറായ 500ൽ അധികം വാഴകളാണ് ഒടിഞ്ഞു വീണത്. ഇവയിൽ പാതിവിളവായ കുലകളും ഉണ്ടായിരുന്നു. രണ്ടേക്കറോളം സ്ഥലത്തെ കരിമ്പ് കൃഷിക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
പത്തനംതിട്ട കടയ്ക്കാടുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശം
ഓണത്തിന് ശർക്കര ഉൽപാദിപ്പിക്കുന്നതിനായി കൃഷി ചെയ്ത കരിമ്പാണ് കാറ്റിൽ നിലംപൊത്തിയത്. ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കൃഷി ഓഫീസർ വിമൽ കുമാർ പറഞ്ഞു. 2018ലെയും 2019ലെയും പ്രളയത്തില്‍ ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായിരുന്നു. ഇതിൽ നിന്നും കരകയറുന്നതിനിടയിലാണ് വീണ്ടും നാശനഷ്ടമുണ്ടായത്.