പത്തനംതിട്ട : മണ്ഡലകാല പൂജയ്ക്കായി നട തുറന്ന ആദ്യ ദിനത്തില്‍ തന്നെ അയ്യപ്പ ദര്‍ശനത്തിനായി ആയിരങ്ങളാണ് ശബരിമലയിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നത്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ തന്നെ നിരവധി ഭക്തര്‍ അയ്യപ്പദര്‍ശനത്തിനായി പമ്പയില്‍ വിരിവച്ച് കാത്തിരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്. മഹാപ്രളയം മുതല്‍ കഴിഞ്ഞ തവണ വരെയുള്ള ഓരോ മണ്ഡല-മകരവിളക്ക് മഹോത്സവത്തിലും തീര്‍ഥാടനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇക്കുറിയുണ്ടായില്ല എന്നതിനാൽ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതൽ.