പത്തനംതിട്ട :ശബരിമലയില്‍ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികള്‍ക്ക് ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ കയറ്റിറക്കിന് നിയമപരമായ അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി.
'കയറ്റിയിറക്കാൻ' ഇവിടെ തര്‍ക്കം വേണ്ട, ശബരിമലയില്‍ ഹൈക്കോടതി ഇടപെടല്‍: Sabarimala - ഹൈക്കോടതി
Sabarimala: ശബരിമലയിലേക്കുള്ള പൂജ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ദേവസ്വം ബോര്‍ഡിനോ അവരുടെ കരാറുകാര്‍ക്കോ ഇറക്കാം. എന്നാല്‍ ചുമട്ടുതൊഴിലാളികള്‍ക്ക് ഇതിന് അനുമതിയില്ലെന്ന് ഹൈക്കോടതി.
Sabarimala: ശബരിമലയില്‍ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനം വിലക്കി ഹൈക്കോടതി
ശബരിമലയിലേക്കുള്ള പൂജ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ദേവസ്വം ബോര്‍ഡിനോ അവരുടെ കരാറുകാര്‍ക്കോ ഇറക്കാം. എന്നാല്‍ ചുമട്ടുതൊഴിലാളികള്‍ക്ക് ഇതിന് അനുമതിയില്ല. ഇത് തടയാന്‍ യൂണിയനുകള്‍ക്ക് അവകാശവുമില്ല. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.