ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യത ഉള്ളതിനാലാണ് ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചക്ക് ശേഷം അവധി. ജില്ലാ കലക്ടര്‍ പി.ബി. നൂഹാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ എന്നിവക്കും അവധി ബാധകമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ നാളെയും മറ്റന്നാളും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷത്തെ തുടര്‍ന്ന് ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാലാണ് അവധി.