കേരളം

kerala

ETV Bharat / state

ഫെബ്രുവരി 27ന് ശേഷം പത്തനംതിട്ടയിലെത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം - covid 19

ടോള്‍ ഫ്രീ നമ്പരായ 1077ലും, 0468-2228220, 0468-2322515, 9188293118, 9188803119 എന്നീ ഫോണ്‍ നമ്പരുകളിലും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാം.

കൊവിഡ് 19  പത്തനംതിട്ട  കൊവിഡ് 19 പത്തനംതിട്ട  ആരോഗ്യവകുപ്പ്  Health Department  covid 19  covid 19 pathanamthitta
കൊവിഡ് 19; കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

By

Published : Mar 12, 2020, 4:49 PM IST

പത്തനംതിട്ട: കൊവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 27ന് ശേഷം ജില്ലയിലെത്തിയ വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഇവര്‍ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ അഞ്ച് ഫോണ്‍ നമ്പരുകള്‍ ജില്ലാ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പരായ 1077ലും, 0468-2228220, 0468-2322515, 9188293118, 9188803119 എന്നീ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തിയവരുടെ ദൈനംദിന കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കും. വിദഗ്ധരായ പകര്‍ച്ചവ്യാധി പ്രതിരോധസംഘം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലുള്‍പ്പടെ രോഗപ്രതിരോധ അവബോധ ക്ലാസുകള്‍ നടത്തും. പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം തുടങ്ങിയവ പരമാവധി ഒഴുവാക്കുകയോ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയോ വേണമെന്ന് ഡി.എം.ഒ അറിയിച്ചു.

ABOUT THE AUTHOR

...view details