കേരളം

kerala

ETV Bharat / state

സുഹൃത്തിന് മദ്യം നല്‍കി മയക്കി ബൈക്കും മൊബൈലുമായി കടന്ന യുവാവ് ജെ.സി.ബിയിടിച്ച് ആശുപത്രിയില്‍

മല്ലപ്പള്ളിയിലാണ് സിനിമ കഥയെ വെല്ലുന്ന സംഭവ പരമ്പര

#pta robbery  കൂട്ടുക്കാരനെ മദ്യപിപ്പിച്ച് അബോധവസ്ഥയിലാക്കി  ബൈക്കും മൊബൈല്‍ ഫോണും കവര്‍ന്നു  യുവാവ് ജെ സ് ബി യുമായി കൂട്ടിയിടിച്ച് ആശുപത്രിയില്‍
കൂട്ടുക്കാരനെ മദ്യപിപ്പിച്ച് അബോധവസ്ഥയിലാക്കി ബൈക്കും മൊബൈല്‍ ഫോണും കവര്‍ന്നു

By

Published : May 12, 2022, 3:59 PM IST

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ യുവാവിന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പണവും മൊബൈല്‍ ഫോണും ബൈക്കും മോഷ്‌ടിച്ച് കടന്നു കളഞ്ഞ കൂട്ടുകാരന്‍ ബൈക്കും ജെ സി ബി യും കൂട്ടിയിടിച്ച് ആശുപത്രിയിലായി. മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയില്‍ പ്രഭന്‍ (34) ആണ് അപകടത്തില്‍പ്പെട്ടത്. തിരുവല്ല കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാം വീട്ടില്‍ തരുണ്‍ തങ്കച്ചന്‍ പെരുമാള്‍ (35) ആണ് വഞ്ചിക്കപ്പെട്ടത്.

സുഹൃത്തിന് മദ്യം നല്‍കി മയക്കുന്നു:ബുധനാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൂട്ടുകാരന്‍ തരുണിനെ പ്രഭന്‍ മല്ലപ്പള്ളി ബിവറേജ്‌സ് ഔട്ട്‌ലെറ്റിലേക്ക് കൂട്ടികൊണ്ടുപോയത്. അവിടെ നിന്നും രണ്ട് ലിറ്ററോളം മദ്യം വാങ്ങിയ ഇരുവരും അടുത്തുള്ള തോട്ടത്തിലേക്ക് പോയി മദ്യപിക്കുകയായിരുന്നു. അമിതമായി മദ്യം കഴിച്ച് തരുണ്‍ അബോധാവസ്ഥയിലായതോടെ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 18000 രൂപയും 84000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍, ഐഡന്‍റിറ്റി കാര്‍ഡ്, എടിഎം കാര്‍ഡ്, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നിവയുമായി പ്രഭന്‍ സ്ഥലം വിടുകയായിരുന്നു.

കടന്നു കളഞ്ഞ വഴിയില്‍ കാത്തിരുന്ന അപകടം: ബൈക്കുമായി പുനല്ലൂര്‍ ഭാഗത്തേക്ക് പോയ പ്രതി കോന്നിയില്‍ വച്ച് റോഡ് പണി നടക്കുന്നയിടത്ത് ഇ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിക്കുകയായിരുന്നു. വയറിലും കാലിലും പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയ്ക്കാണ് അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന തരുണ്‍ താന്‍ കവര്‍ച്ചയ്ക്ക് ഇരയായ കാര്യമറിയുന്നത്.

നാട്ടുകാരെ ഓടി വരണേ... രക്ഷിക്കണേ..: അതോടെ തൊട്ടടുത്തുള്ള മുരണി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കയറി കൂട്ടമണിയടിക്കുകയായിരുന്നു. അത് കേട്ടതോടെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികളും നാട്ടുകാരും ഓടിക്കൂടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കീഴ്വായ്‌പൂര്‍ പൊലീസ് ഉടന്‍ സ്ഥലത്തെത്തി.

തരുണിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. കവര്‍ച്ചയ്ക്ക് ഇരയായെന്ന് മനസിലായതോടെയാണ് സഹായത്തിനായി പള്ളി മണി മുഴക്കിയതെന്നായിരുന്നു തരുണിന്‍റെ മറുപടി. അതേ സമയം ആശുപത്രിയിലെത്തിച്ച പ്രഭന് ചികിത്സ ലഭ്യമാക്കിയ ശേഷം നാട്ടുകാര്‍ അപകട വിവരം കോന്നി പൊലീസില്‍ വിളിച്ചറിയിച്ചിരുന്നു.

ഭാര്യയെ പേടിപ്പിക്കാൻ വേണ്ടി ചെയ്തതെന്ന് പ്രതി: പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൈയില്‍ നിന്നും തരുണിന്‍റെ ഐഡന്‍റിറ്റി കാര്‍ഡും എടിഎം കാര്‍ഡുകളും 17410 രൂപ അടങ്ങിയ പഴ്‌സും ബൈക്കും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയുമായി പിണങ്ങിയ ഇയാള്‍ സംസ്ഥാനം വിട്ട് പോവുന്നതിനായാണ് മോഷണം നടത്തിയതെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

also read: ഷിബു ബേബി ജോണിന്‍റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

ABOUT THE AUTHOR

...view details