കേരളം

kerala

ETV Bharat / state

ശബരിമല തീർഥാടനത്തെ ബാധിക്കാതെ ഹർത്താല്‍ - റാന്നി ഹർത്താൽ

ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ശബരിമല തീർത്ഥാടനം  ശബരിമല ഹർത്താൽ  sabarimala harthal  പൗരത്വ ഭേദഗതി നിയമം ഹര്‍ത്താല്‍  റാന്നി ഹർത്താൽ  കെഎസ്‌ആർടിസി പമ്പ സ്പെഷ്യൽ സർവീസ്
ശബരിമല തീർത്ഥാടനത്തെ ഹർത്താൽ ബാധിച്ചില്ല.

By

Published : Dec 17, 2019, 4:47 PM IST

ശബരിമല: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്‌ത സംസ്ഥാന ഹർത്താൽ ശബരിമല തീർഥാടനത്തെ ബാധിച്ചില്ല. ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതും തീർഥാടനം സുഗമമാക്കി. ഇന്നലെ മാത്രം എഴുപതിനായിരത്തിലധികം തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തി മടങ്ങിയത്. ഹർത്താൽ ദിവസമായിട്ടും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്കിൽ യാതൊരു കുറവും സംഭവിച്ചില്ല. നിലവിൽ പമ്പ വഴി മാത്രം മണിക്കൂറിൽ 3,085 പേരാണ് സന്നിധാനത്തെത്തുന്നത്. യാത്രയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്ന് തീർഥാടകരും പറയുന്നു.

ശബരിമല തീർത്ഥാടനത്തെ ഹർത്താൽ ബാധിച്ചില്ല

കെഎസ്‌ആർടിസി പമ്പ സ്പെഷ്യൽ സർവീസുകൾക്കും മുടക്കമുണ്ടായില്ല. അതേസമയം ഇന്നലെ രാത്രി 9:30 മുതൽ ഇന്ന് പുലർച്ചെ 3:30 വരെ നിലയ്ക്കലിൽ നിന്ന് കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിട്ടില്ല. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടിയെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം.

ABOUT THE AUTHOR

...view details