കേരളം

kerala

ETV Bharat / state

'ഹരിതം 2020' പദ്ധതി മാതൃകാപരം; മന്ത്രി വിഎസ് സുനില്‍കുമാർ - latest pathanamthitta

കൊടുമണ്ണില്‍ 2.5 ഏക്കര്‍ സ്ഥലത്താണ് കൃഷിത്തോട്ടം പദ്ധതി ആരംഭിച്ചത്. പച്ചക്കറിയ്ക്ക് പുറമേ കിഴങ്ങുവര്‍ഗ്ഗങ്ങൾ, വാഴ എന്നിവയും കൃഷി ചെയ്യാനാണ് 'ഹരിതം 2020' പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

സിപിഐ ജില്ലാ കൗണ്‍സില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന 'ഹരിതം 2020' പദ്ധതി മാതൃകാപരം; കൃഷിമന്ത്രി  latest pathanamthitta  'ഹരിതം 2020'
സിപിഐ ജില്ലാ കൗണ്‍സില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന 'ഹരിതം 2020' പദ്ധതി മാതൃകാപരം; കൃഷിമന്ത്രി

By

Published : May 14, 2020, 11:40 AM IST

പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാലത്ത് പത്തനംതിട്ട ജില്ലയിലെ ജനങ്ങളെ കൃഷിയില്‍ സ്വയം പര്യാപ്തരാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ നടപ്പാക്കുന്ന 'ഹരിതം 2020' പദ്ധതി മാതൃകാപരമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. കൊടുമണ്ണില്‍ കൃഷിത്തോട്ടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുമണ്ണില്‍ 2.5 ഏക്കര്‍ സ്ഥലത്താണ് കൃഷിത്തോട്ടം പദ്ധതി ആരംഭിച്ചത്. പച്ചക്കറിയ്ക്ക് പുറമേ കിഴങ്ങുവര്‍ഗ്ഗങ്ങൾ, വാഴ എന്നിവയും കൃഷി ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അതോടൊപ്പം നിലവിലുള്ള കുളത്തില്‍ മത്സ്യകൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്. കൊടുമണ്‍ മുകളില്‍ ശ്രീകാന്തിന്‍റെ സ്ഥലത്താണ് കൃഷി ആരംഭിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, മുണ്ടപ്പള്ളി തോമസ്, ഡി സജി, റ്റി മുരുകേഷ്, അരുണ്‍ കെഎസ് മണ്ണടി, ഏഴംകുളം നൗഷാദ്, ജി ബൈജു എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details