പത്തനംതിട്ട: ശമ്പള കുടിശിക ആവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ കരാറുകാരന്‍റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. പെരിങ്ങരയിലാണ് സംഭവം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയായ ശേഖറിന്‍റെ വീടാണ് തൊഴിലാളികൾ ഉപരോധിച്ചത്. 15 പേരാണ് ശമ്പളകുടിശികയ്ക്കായി പ്രതിഷേധം ഉയര്‍ത്തിയത്. ഒരുലക്ഷത്തില്‍പ്പരം രൂപ ലഭിക്കാനുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
ശമ്പള കുടിശിക നല്‍കിയില്ല; അതിഥി തൊഴിലാളികള്‍ കരാറുകാരന്‍റെ വീട് ഉപരോധിച്ചു - ശമ്പള കുടിശിക
പെരിങ്ങരയിലാണ് സംഭവം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയായ ശേഖറിന്‍റെ വീടാണ് തൊഴിലാളികൾ ഉപരോധിച്ചത്. 15 പേരാണ് ശമ്പള കുടിശികയ്ക്കായി പ്രതിഷേധിച്ചത്
ലോക്ക് ഡൗണിനിടെ തമിഴ്‌നാട്ടില്‍ പോയ കരാറുകാരന്‍ 10 ദിവസം മുമ്പ് മടങ്ങിയെത്തി കറ്റോട് വാടകവീട്ടില്‍ ക്വാറന്‍റൈനിൽ കഴിയുകയായായിരുന്നു. തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തിയതറിഞ്ഞ് കരാറുകാരനായ ശേഖർ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. പൊതുമരാമത്ത് വകുപ്പിൽ നിന്നടക്കം മൂന്ന് കോടി രൂപയോളം തനിക്ക് ലഭിക്കാനുണ്ടെന്നും പണം ലഭിക്കുന്ന മുറയ്ക്ക് തൊഴിലാളികളുടെ പണം കൊടുത്തുതീര്‍ക്കുമെന്നും ഇയാള്‍ പൊലീസില്‍ അറിയിച്ചു. ഇതിനിടെ ക്വാറന്‍റൈൻ ലംഘിച്ചെന്ന പേരിൽ ഇയാൾക്കെതിരെ കേസെടുത്തു.