കേരളം

kerala

ETV Bharat / state

പെരുമാറ്റചട്ടം കണ്ടെത്താൻ ഇനി ജിപിഎസ് സംവിധാനം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം കണ്ടെത്താൻ സ്ക്വാഡുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത്.

പെരുമാറ്റചട്ടം കണ്ടെത്താൻ ഇനി ജിപിഎസ് സംവിധാനം

By

Published : Apr 2, 2019, 9:08 PM IST

Updated : Apr 2, 2019, 9:34 PM IST

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ക്വാഡ് വാഹനങ്ങളിലും ജിപിഎസ് സംവിധാനം സജ്ജമായി. ആന്‍റി ഡിഫേസ്മെന്‍റ് സ്റ്റാറ്റിക് സർവൈലൻസ് വീഡിയോ, വ്യൂവിംഗ് സ്ക്വാഡ്, എവിഎം ട്രാൻസ്പോർട്ട് എന്നീ സൗകര്യങ്ങളോടെയാണ് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം കണ്ടെത്താൻ സ്ക്വാഡുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത്.

പെരുമാറ്റചട്ടം കണ്ടെത്താൻ ഇനി ജിപിഎസ് സംവിധാനം

ഈ സംവിധാനത്തിലൂടെ സ്ക്വാഡ് പ്രവർത്തകരുടെ ജോലിസമയം, സ്ഥലം എന്നീ വിവരങ്ങൾ അറിയാൻ കഴിയും. അഞ്ച് നിയോജക മണ്ഡലങ്ങളിലായി ഇരുന്നൂറോളം വാഹനങ്ങളിലാണ് ജിപിഎസ് സംവിധാനം സജ്ജമാക്കുന്നത് .ആദ്യഘട്ടത്തിൽ 50 വാഹനങ്ങളിലാണ് ജിപിഎസ് സംവിധാനം ചെയ്തത്. വാഹനങ്ങളുടെ ഓൺലൈൻ ട്രാക്കിംഗ്, വാഹനത്തിന്‍റെ 30 ദിവസം വരെയുള്ള ട്രാക്കിംഗ് ഹിസ്റ്ററി എന്നിവയും ഇതിലൂടെ ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ജിപിഎസ് സംവിധാനം ഏകോപിപ്പിക്കുന്നത്. മോട്ടോർ വെഹിക്കിൾ വകുപ്പിന്‍റെ അംഗീകാരം ലഭിച്ച ജിപിഎസ് മെഷീനുകളാണ് വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്.

പെരുമാറ്റചട്ടം കണ്ടെത്താൻ ഇനി ജിപിഎസ് സംവിധാനം
Last Updated : Apr 2, 2019, 9:34 PM IST

ABOUT THE AUTHOR

...view details