കേരളം

kerala

ETV Bharat / state

ദുരിതത്തിലാഴ്ന്ന് പത്തനംതിട്ട ജില്ലയിലെ മല പണ്ടാരങ്ങൾ - pathanamthitta

ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭ്യമാകാതെ ടാർപ്പോളിൻ വലിച്ച് കെട്ടിയുണ്ടാക്കിയ ഷെഡുകളില്‍ ദുരിത ജീവിതം നയിക്കുകയാണ് ഇവര്‍.

ദുരിതത്തിലാഴ്ന്ന് പത്തനംതിട്ടയിലെ ആദിവാസി വിഭാഗം

By

Published : May 28, 2019, 3:04 AM IST

പത്തനംതിട്ട: കൃത്യമായ ആഹാരമോ വസ്ത്രമോ രോഗപരിചരണമോ ലഭിക്കാതെ പത്തനംതിട്ടയിലെ മല പണ്ടാരങ്ങൾ എന്ന ആദിവാസി വിഭാഗം. ദിവസവും പൂര്‍ണ്ണ ദുരിതത്തിലൂടെ ജീവിതം തള്ളിനീക്കുകയാണ് ഇവര്‍.

ദുരിതത്തിലാഴ്ന്ന് പത്തനംതിട്ടയിലെ മല പണ്ടാരങ്ങൾ

വടശേരിക്കര ളാഹ കഴിഞ്ഞാൽ റോഡരികിൽ ഇവരെ കാണാനാകും. ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയുണ്ടാക്കിയ ഷെഡുകളിലാണ് ഇവരുടെ താമസം. ഈ ഷെഡുകളിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ജീവിക്കുന്നുണ്ട്. നിലവില്‍ ഇവിടുള്ളവര്‍ക്ക് ജോലിയും കുറവാണ് പ്രളയത്തിന് ശേഷം വേണ്ടത്ര വെള്ളവും ലഭിക്കാതായതോടെ ജീവിക്കാനായി നെട്ടോട്ടം ഓടുകയാണിവര്‍.

ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റിവെക്കുമ്പോഴും ഈ തുകകളൊന്നും വേണ്ട വിധത്തില്‍ ആദിവാസികള്‍ക്കു വേണ്ടി ചെലവഴിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം.

ABOUT THE AUTHOR

...view details