കേരളം

kerala

ETV Bharat / state

തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കലക്ടര്‍ പി ബി നൂഹ് - labour camp

അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും, വൃത്തിഹീനമായ ചുറ്റുപാടാണ് ഇവര്‍ക്കായി കരാറുകാര്‍ ഒരുക്കിയിട്ടുള്ളതെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം

പി ബി നൂഹ്

By

Published : May 31, 2019, 2:19 AM IST

പത്തനംതിട്ട: പന്തളത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ്. പന്തളം കടയ്ക്കാട്ടെ വിവിധ താമസ സ്ഥലങ്ങളാണ് കലക്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തിയത്.

അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും, വൃത്തിഹീനമായ ചുറ്റുപാടാണ് ഇവര്‍ക്കായി കരാറുകാര്‍ ഒരുക്കിയിട്ടുള്ളതെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. ശുചിത്വം ഇല്ലാത്ത ക്യാമ്പുകള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കലക്ടര്‍ പി ബി നൂഹ്

ജില്ലയില്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ എല്ലാ താമസ സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കാന്‍ അടൂര്‍ തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഈ പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപം, അടിസ്ഥാന സൗകര്യമില്ലായ്മ എന്നിവയുടെ അടിസ്ഥാനത്തില്‍ മലിനമായ താമസസ്ഥലങ്ങള്‍ അടച്ചു പൂട്ടാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details