കേരളം

kerala

ചിറ്റാര്‍ മത്തായി മരണം; ഡമ്മി പരീക്ഷണം നടത്തി പൊലീസ്

By

Published : Aug 13, 2020, 12:25 AM IST

മത്തായിയുടെ മൃതദേഹം കണ്ടെത്തിയ ചിറ്റാര്‍ കുടപ്പനകുളത്തെ കിണറ്റിലായിരുന്നു രണ്ട് ഡമ്മികള്‍ ഉപയോഗിച്ച് പരീക്ഷണം. കസ്റ്റഡിയിലിരിക്കെ മത്തായി ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നുമാണ് വനംവുകപ്പ് ഉദ്യോഗസ്ഥരുടെ വാദം.

Forest murder dummy test  Forest murder news  pathanamthitta news  പത്തനംതിട്ട വാര്‍ത്തകള്‍  ചിറ്റാര്‍ മത്തായി മരണം  ഫോറസ്‌റ്റ് ഡിപ്പാര്‍ട്ട് മെന്‍റ്
ചിറ്റാര്‍ മത്തായി മരണം; ഡമ്മി പരീക്ഷണം നടത്തി പൊലീസ്

പത്തനംതിട്ട : ചിറ്റാര്‍ സ്വദേശി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഡമ്മി പരീക്ഷണം നടത്തി. വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം കണ്ടെത്തിയ ചിറ്റാറിലെ വീട്ടിലെ കിണറ്റിലായിരുന്നു പരീക്ഷണം. മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന സതേണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

ചിറ്റാര്‍ മത്തായി മരണം; ഡമ്മി പരീക്ഷണം നടത്തി പൊലീസ്

മത്തായിയുടെ മൃതദേഹം കണ്ടെത്തിയ ചിറ്റാര്‍ കുടപ്പനകുളത്തെ കിണറ്റിലായിരുന്നു രണ്ട് ഡമ്മികള്‍ ഉപയോഗിച്ച് പരീക്ഷണം. കസ്റ്റഡിയിലിരിക്കെ മത്തായി ഓടി രക്ഷപെടാന്‍ ശ്രമിച്ചെന്നും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നുമാണ് വനംവുകപ്പ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ മത്തായിയെ കൊലപ്പെടുത്തി കിണറ്റിലിട്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കിണറ്റില്‍ സ്വയം ചാടിയാലുള്ളതും ബലമായി തള്ളിയിട്ടാലുള്ളതുമായ വ്യത്യാസമാണ് പ്രധാനമായും അന്വേഷിച്ചത്. പത്തനംതിട്ട എസ്.പി കെ.ജി സൈമണിന്‍റെ നേതൃത്വത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്‍റ് വിഭാഗമാണ് പരിശോധന നടത്തിയത്. ഫൊറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി. ഇതിനിടെ, മത്തായി മരിച്ച കേസില്‍ പ്രത്യേക പ്രവര്‍ത്തി ചെയ്യുകയോ ചെയ്യാതിരിക്കുകയോ വഴി മരണം സംഭവിച്ചെന്ന വകുപ്പ് കൂടി ഉള്‍പ്പടുത്താന്‍ ആലോചനയുണ്ട്. കിണറ്റില്‍ വീണ മത്തായിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ജീവനക്കാര്‍ കടക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോഴുണ്ടായിരുന്ന ഏഴ് വനംവകുപ്പ് ജീവനക്കാരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details