പത്തനംതിട്ട:പന്തളത്ത് വിൽപ്പനക്കായി വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യം ഡാന്‍സാഫ് ടീം പിടികൂടി. പന്തളം കീരുകുഴി പടുക്കോട്ടുക്കല്‍ ദിലീപ് ഭവനിൽ ദീപുവിന്‍റെ വീട്ടില്‍ നിന്നുമാണ് 15 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.
പന്തളത്ത് 15 ലിറ്റർ വിദേശ മദ്യം പിടികൂടി - R. Nishantini
ഒരു ലിറ്ററിന്‍റെ എട്ട് കുപ്പിയും അരലിറ്ററിന്‍റെ 14 കുപ്പി മദ്യവുമാണ് പിടികൂടിയത്
പന്തളത്ത് 15 ലിറ്റർ വിദേശ മദ്യം പിടികൂടി
സർക്കാർ വിദേശ മദ്യ ശാലകളിൽ നിന്നും വാങ്ങിയ ഒരു ലിറ്ററിന്‍റെ എട്ട് കുപ്പിയും അരലിറ്ററിന്‍റെ 14 കുപ്പിയുമാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍. പ്രദീപ് കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം നടത്തിയ റെയ്‌ഡിലാണ് വിദേശമദ്യം പിടികൂടിയത്.