പത്തനംതിട്ട : കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ കൊച്ചി സ്വദേശിക്കാണ് രോഗബാധ. യുകെയിൽ നിന്ന് അബുദാബി വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്‍ററിലും ഡല്‍ഹിയിലും സാമ്പിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും എട്ടാം തിയ്യതി നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായത്.
ALSO READ:Kerala Covid Updates : സംസ്ഥാനത്ത് 3777 പേര്‍ക്ക് കൂടി കൊവിഡ് ; 34 മരണം
ഡിസംബര്‍ ആറിന് എത്തിഹാദ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗിയുടെ അമ്മയെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനാഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.
അതേസമയം രോഗിക്ക് മറ്റ് സമ്പർക്കമില്ലെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിമാനത്തിലെ സഹയാത്രികരായ 149 പേരെ വിവരം അറിയിച്ചിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.