കേരളം

kerala

ETV Bharat / state

ശബരിമല സുരക്ഷ ശക്തമാക്കി കേരള പൊലീസ്; ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു

980 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്‌പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘം ഇന്നലെ ശബരിമല സന്നിധാനത്തിന്‍റെ സുരക്ഷ ചുമതലയേറ്റു.

police team take charge in sabarimala  sabarimala  sabarimala security system  kerala police tightened security at sabarimala  ശബരിമല സുരക്ഷ  ശബരിമല സുരക്ഷ ശക്തമാക്കി കേരള പൊലീസ്  ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു  സന്നിധാനത്ത് ചുമതലയേറ്റ് കേരള പൊലീസ്  ശബരിമല മണ്ഡലകാല സുരക്ഷ  മണ്ഡലകാല ഉത്സവം ശബരിമല  ശബരിമലയിൽ സുരക്ഷ ശക്തമാക്കി  സന്നിധാനത്തിന്‍റെ സുരക്ഷ ചുമതല  ശബരിമല സന്നിധാനം  ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫിസർ  ശബരിമല പൊലീസ്  ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസ്  ശബരിമല  sabarimala  sabarimala updation
ശബരിമല സുരക്ഷ ശക്തമാക്കി കേരള പൊലീസ്; ആദ്യസംഘം സന്നിധാനത്ത് ചുമതലയേറ്റു

By

Published : Nov 16, 2022, 7:11 PM IST

പത്തനംതിട്ട:മണ്ഡലകാല ഉത്സവത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്‍റെ സുരക്ഷ ചുമതലയുള്ള കേരള പൊലീസിന്‍റെ ആദ്യ സംഘം ചുമതലയേറ്റു. വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചീഫ് പൊലീസ് കോ-ഓർഡിനേറ്ററും ശബരിമലയുടെ ചുമതലയുമുള്ള എഡിജിപി എംആർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്‌തു. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ എം മഹാജൻ സന്നിഹിതനായിരുന്നു.

ശബരിമല സന്നിധാനത്തിന്‍റെ സുരക്ഷ ചുമതലയുള്ള കേരള പൊലീസിന്‍റെ ആദ്യ സംഘം ചുമതലയേറ്റു

ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫിസർ ബി കൃഷ്‌ണകുമാർ ആദ്യ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകി. സ്വാമിമാർക്ക് സുഗമമായ ദർശനവും, തൃപ്‌തിയോടെ തൊഴുത് ഇറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം. ഇതിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും പരസ്‌പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യൽ ഓഫിസർ ബി കൃഷ്‌ണകുമാർ, അസിസ്റ്റന്‍റ് സ്‌പെഷ്യല്‍ ഓഫിസര്‍ ആർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പൊലീസ് സേന സേവനം അനുഷ്‌ഠിക്കുക. 980 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്‌പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ സുരക്ഷ ചുമതലയേറ്റത്.

ആദ്യ സംഘത്തിന്‍റെ കാലാവധി 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. കേരള പൊലീസിന്‍റെ കമാന്‍ഡോ വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച്, വയര്‍ലസ് സെല്‍, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സേവനം അനുഷ്‌ഠിക്കുന്നുണ്ട്. തീര്‍ഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.

ഇതിനെല്ലാം പുറമേ സുരക്ഷ നിരീക്ഷണത്തിന്‍റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പൊലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്. കൂടാതെ നിലയ്ക്കൽ, പമ്പ മേഖലകളുടെ മേൽനോട്ടത്തിന് എസ്‌പി റാങ്കുള്ള പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചു. നിലയ്ക്കൽ മേഖലയുടെ പ്രത്യേക ചുമതല എം ഹേമലതയ്ക്കും, പമ്പ മേഖലയുടെ ചുമതല എസ് മധുസൂദനനുമാണ്.

ABOUT THE AUTHOR

...view details