പന്തളത്ത് ആസ്ഥാനം ലഭിക്കാതെ അഗ്നിരക്ഷാസേന - Fire Station
തീപിടിത്തവും അച്ചന്‍കോവിലാറ്റിലെ അപകടവും അടിക്കടി ഉണ്ടാകുമ്പോഴൊക്കെ അടൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയാണ് പത്ത് കിലോമീറ്റര്‍ യാത്ര ചെയ്ത് പന്തളത്തെത്തുന്നത്.
പത്തനംതിട്ട: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഗ്നിരക്ഷാസേനക്ക് പന്തളത്ത് ആസ്ഥാനം ഇല്ല. പന്തളത്ത് അഗ്നിരക്ഷാസേനാ ആസ്ഥാനം തുടങ്ങുന്ന കാര്യത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രധാന പരിഗണന നല്‍കിയിരുന്നു. ആഭ്യന്തരവകുപ്പ് അഗ്നിരക്ഷാസേനാ മേധാവിക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കിയിരുന്നതായും എം.എല്‍.എ പറഞ്ഞിരുന്നു. ശബരിമല മണ്ഡലകാലം തുടങ്ങുമ്പോഴാണ് പന്തളത്ത് യൂണിറ്റിന്‍റെ അത്യാവശ്യം. തീപിടിത്തവും അച്ചന്‍കോവിലാറ്റിലെ അപകടവും അടിക്കടി ഉണ്ടാകുമ്പോഴൊക്കെ അടൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേനയാണ് പത്ത് കിലോമീറ്റര്‍ യാത്ര ചെയ്ത് പന്തളത്തെത്തുന്നത്.