പത്തനംതിട്ട:എരുമേലിയിൽ ഹോട്ടലിനും ഫർണിച്ചർ കടയ്ക്കും തീപിടിച്ചു. ആളപായമില്ല. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വലിയമ്പലം പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
എരുമേലിയിൽ ഹോട്ടലിലും ഫർണിച്ചർ നിര്‍മാണ സ്ഥാപനത്തിലും തീപിടിത്തം - Kerala news updates
എരുമേലിയിലെ ഹോട്ടലിലും ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിലും ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മുക്കാല്‍ ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടങ്ങള്‍.
എരുമേലിയിൽ ഹോട്ടലിലും ഫർണിച്ചർ നിര്‍മാണ സ്ഥാപനത്തിലും തീപിടിത്തം
ആളിപടര്‍ന്ന തീ സമീപത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിലേക്ക് പടരുകയായിരുന്നു. ഫര്‍ണീച്ചര്‍ നിര്‍മാണ സ്ഥാപനത്തിലെ മുക്കാല്‍ ലക്ഷത്തോളം രൂപയുടെ ഉരുപ്പടികള്‍ കത്തി നശിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഹോട്ടലില്‍ തീപിടിത്തമുണ്ടായതോടെ ഹോട്ടലിലുണ്ടായിരുന്ന ശബരിമല തീര്‍ഥാടകര്‍ പരിഭ്രാന്തിയിലായി.
കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.