പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനെതതിരെ കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ജീവനും സ്വത്തിനും ഭീഷണിയായ പന്നികളെ പിടികൂടാൻ നിയമ പരിരക്ഷ ഉറപ്പാക്കമെന്നാണ് കർഷകരുടെ ആവശ്യം. പല സ്ഥലങ്ങളിലും പന്നികളുടെ ആക്രമണം പതിവായിട്ടും വനം വകുപ്പും സർക്കാരും നടപടി സ്വീകരിക്കുന്നില്ലെന്നാണ് കർഷകനായ വർഗീസ് മാത്യു പറയുന്നത്.
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിനെതതിരെ പ്രതിഷേധവുമായി കർഷകർ
മൈലപ്രാ പഞ്ചായത്ത് പടിക്കൽ മണ്ണിലയ്യത്ത് സഹോദരങ്ങളായ വർഗീസും, ബിജുവും ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച കൃഷിയാണ് കഴിഞ്ഞ ദിവസം പന്നികൾ നശിപ്പിച്ചത്. കപ്പ, ചേമ്പ്, ചേന ,കിഴങ്ങ് ,വാഴ, കാച്ചിൽ തുടങ്ങിയ കൃഷിയിനങ്ങളാണ് നശിപ്പിച്ചത്.
മൈലപ്രാ പഞ്ചായത്ത് പടിക്കൽ മണ്ണിലയ്യത്ത് സഹോദരങ്ങളായ വർഗീസും, ബിജുവും ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച കൃഷിയാണ് കഴിഞ്ഞ ദിവസം പന്നികൾ നശിപ്പിച്ചത്. കപ്പ, ചേമ്പ്, ചേന ,കിഴങ്ങ് ,വാഴ, കാച്ചിൽ തുടങ്ങിയ കൃഷിയിനങ്ങളാണ് നശിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കാട്ടുപന്നികളുടെ എണ്ണം മൂന്നിരട്ടിയിലധികം കൂടിയിട്ടുണ്ടെന്നാണ് വനംവകുപ്പ് തന്ന കണക്ക്. എന്നാൽ ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ അനുമതി ഉണ്ടെങ്കിലും നിയമ തടസങ്ങളേറെയുണ്ടെന്നാണ് കർഷകരുടെ പരാതി. വായ്പയെടുത്തും അല്ലാതെയും കൃഷി ചെയ്യുന്ന ജില്ലയിലെ പല കർഷകർക്കും വലിയ സാമ്പത്തിക നഷ്ടമാണ് കാട്ടുപന്നികൾ മൂലം ഉണ്ടായിട്ടുള്ളത്. എന്നാൽ പ്രത്യേക നിയമ സംരക്ഷണം ലഭിക്കുന്ന വന്യ മൃഗങ്ങൾക്കുള്ള പരിഗണപോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.