കേരളം

kerala

By

Published : Mar 16, 2020, 7:44 PM IST

ETV Bharat / state

കൊവിഡ് ബാധിച്ചതായി വ്യാജ സന്ദേശം; ഒരാൾക്കെതിരെ കേസെടുത്തു

പന്തളത്ത് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്ന വ്യാജ സന്ദേശമാണ് പ്രചരിപ്പിച്ചത്.

കൊവിഡ്‌ 19നെക്കുറിച്ച് വ്യാജ സന്ദേശം  ഒരാൾക്കെതിരെ കേസെടുത്തു  Fake news about covid 19  covid 19  കൊവിഡ്‌ 19  പത്തനംതിട്ട  pathanamthitta
കൊവിഡ്‌ 19നെക്കുറിച്ച് വ്യാജ സന്ദേശം; ഒരാൾക്കെതിരെ കേസെടുത്തു

പത്തനംതിട്ട: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ആൾക്കെതിരെ കേസെടുത്തു. വെണ്മണി പുന്തല സ്വദേശി കെ.ആര്‍ ചന്ദ്രാനന്ദന്‍ പിള്ളയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പന്തളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പന്തളത്ത് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്ന വ്യാജ സന്ദേശമാണ് പ്രചരിപ്പിച്ചത്.

ജില്ലാ കലക്‌ടർ പി.ബി നൂഹിന്‍റെ നേതൃത്വത്തില്‍ കലക്‌ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ കേന്ദ്രമാണ് വ്യാജ സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ കലക്‌ടർ വിവരം ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‌ കൈമാറി.

ABOUT THE AUTHOR

...view details