പത്തനംതിട്ട:തിരുവല്ല കീഴ്വായ്പൂര് പുന്നവേലിയിൽ ചായക്കടയില്‍ സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ പുന്നവേലി വേളൂര്‍ ഭാഗത്ത് സണ്ണി (64), പുന്നവേലി ഇളമറ്റം ഹൗസില്‍ തോമസ് ജോണ്‍ (ബേബിച്ചന് 72) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ കൈപ്പത്തി അറ്റു മാറിയതായാണ് സൂചന.
കടയുടമ പുളിച്ചുമാക്കല്‍ ബഷീർ ഉൾപ്പെടെ മറ്റു നാലുപേർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. പുന്നവേലി ജംഗ്ഷനിലുള്ള ചായക്കടയിലാണ് അപകടമുണ്ടായത്. കിണര്‍വെട്ട് തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിനിടെ സമീപത്തെ കടയില്‍ നിന്ന് സംസാരിക്കവേയാണ് അപകടമുണ്ടായത്.