പത്തനംതിട്ട: കോന്നി തേക്കുതോട്ടിലെ ഉൾവനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. തേക്കുതോട് പുഴയ്‌ക്ക് അക്കരെയുള്ള ഉള്‍വനത്തിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ബുധനാഴ്‌ച വൈകിട്ടാണ് ജഡം കണ്ടത്.
കോന്നിയില്‍ ഉൾവനത്തിൽ പിടിയാനയുടെ ജഡം കണ്ടെത്തി - പത്തനംതിട്ട ജില്ല വാര്‍ത്തകള്‍
തേക്കുതോട് വാട്ടര്‍ ടാങ്കിന് സമീപമാണ് സംഭവം. ജഡത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ബുധനാഴ്‌ച ജഡം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
കോന്നിയില്‍ ഉൾവനത്തിൽ പിടിയാനയുടെ ജഡം കണ്ടെത്തി
ജഡത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മണ്ണീറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് പ്രദേശം. ചരിഞ്ഞ ആനയ്‌ക്ക് പ്രായം കുറവാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.