പത്തനംതിട്ട: ഏത് നിമിഷവും നിലം പതിക്കാം എന്ന അവസ്ഥയിലാണ് പത്തനംതിട്ട കോന്നി സ്വദേശിയായ സിയാദിന്‍റെ വീട്. മണ്‍കട്ടകൊണ്ട് നിര്‍മിച്ച ഒറ്റമുറി വീടിന്‍റെ പകുതി ഭാഗവും തകര്‍ന്ന നിലയിലാണ്. ഭിത്തികളും അടിത്തറയും ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലുള്ള വീട്ടില്‍ വൈദ്യുതിയും കുടിവെള്ളവും ഇല്ല.
ഒറ്റമുറി ജീവിതം ദുരിതപൂര്‍ണം; സഹായം തേടി സിയാദ് - ദുരിതപൂര്‍വ്വമായ ജീവിതം
ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് വീട്. കൈവശരേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സഹായവും ലഭിക്കുന്നില്ല.
വൈദ്യുതിയും കുടിവെള്ളവുമില്ലാതെ ഒറ്റമുറിയിലെ ദുരിതപൂര്‍വ്വമായ ജീവിതം; സുമനസ്സുകളുടെ സഹായം തേടി സിയാദ്
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്‌ടപ്പെട്ട സിയാദ് ഒറ്റക്കാണ് ഇവിടെ കഴിയുന്നത്. സ്വന്തമായി ഭൂമിയുണ്ടെങ്കിലും കൈവശരേഖകൾ ഒന്നുമില്ലാത്തതിനാൽ വീട് നിര്‍മിക്കാനുള്ള സർക്കാർ സഹായം സിയാദിന് ലഭിച്ചിട്ടില്ല. കൂലിവേല ചെയ്‌ത് ജീവിതം നയിക്കുന്ന സിയാദിന് അവശേഷിക്കുന്ന ആഗ്രഹം തല ചായ്ക്കാൻ അടച്ചുറപ്പുള്ള വീട് വേണമെന്നതാണ്. മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന വീടിനുള്ളിൽ ദുരിത ജീവിതം നയിക്കുന്ന സിയാദിനെ സഹായിക്കാൻ സുമനസുകള്‍ മുന്നോട്ട് വരേണ്ടതുണ്ട്.
Last Updated : Jul 17, 2019, 5:46 AM IST