ചേനം ചിറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്‌തു - പത്തനംതിട്ട
ചേനം ചിറ ചെമ്മണ്ണും കുന്നേൽ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പുതിയ പദ്ധതി.
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിലെ ചേനം ചിറ കുടിവെള്ള പദ്ധതി വീണ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ചേനം ചിറ ചെമ്മണ്ണും കുന്നേൽ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പുതിയ കുടിവെള്ള പദ്ധതിയെന്ന് വീണ ജോർജ് എംഎൽഎ പറഞ്ഞു. ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തിയാക്കിയത്. ആദ്യ ഘട്ടമായി 50 ഓളം വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷനും നൽകി.