പത്തനംതിട്ട : ലോക്ക് ഡൗൺ കാലയളവിൽ അതിഥി തൊഴിലാളികളിൽ നിന്നും വാടക ഈടാക്കരുതെന്ന് കലക്‌ടർ പി.ബി.നൂഹ്. പന്തളത്ത് അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഥി തൊഴിലാളികളിൽ നിന്നും വർഷങ്ങളായി വൻ തുക വാടകയിനത്തിൽ കെട്ടിട ഉടമകൾ ഈടാക്കുകയാണ്. ആ തുകയിൽ നിന്നും തുച്ഛമായ തുക മുടക്കി ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് ഭക്ഷണവും മറ്റു സൗകര്യവും ഒരുക്കാൻ കെട്ടിട ഉടമകൾ ബാധ്യസ്ഥരാണെന്ന് കലക്‌ടർ പറഞ്ഞു.
അതിഥി തൊഴിലാളികളിൽ നിന്നും വാടക ഈടാക്കരുത്: കലക്‌ടർ പി.ബി നൂഹ് - ലോക്ക് ഡൗൺ
പന്തളത്ത് അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിഥി തൊഴിലാളികളിൽ നിന്നും വാടക ഈടാക്കരുത്:കലക്‌ടർ പി.ബി.നൂഹ്
കൂടാതെ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കെട്ടിടത്തിൽ ഒഴിവുള്ള മുറികൾ തുറന്നു കൊടുത്ത് അവരെ മാറ്റി പാർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷിക്കുന്ന തൊഴിലാളികളെ സ്കൂളുകളിലേക്ക് മാറ്റി പാർപ്പിക്കും. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ക്യാമ്പുകളായി പരിഗണിച്ച് സൗകര്യങ്ങൾ ഒരുക്കുമെന്നും ഇതിനാവശ്യമായ ഫണ്ട് ഉടൻ അനുവദിക്കുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.