പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായുള്ള ജില്ലാതല ഗുണഭോക്തൃ സംഗമവും 5000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്‍റെയും ഭാഗമായി 151 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി ഉദ്ഘാടനം നിർവഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ്.പി.തോമസ് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സുനില്‍ സംഗമം സംബന്ധിച്ച് വിശദീകരിച്ചു. വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു രക്ഷാധികാരിയും ജില്ലയിലെ എം.പി, എം.എല്‍.എ തുടങ്ങിയവർ ഉപരക്ഷാധികാരികളും ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി ചെയര്‍പേഴ്‌സണും ജില്ലാകളക്‌ടര്‍ പി.ബി നൂഹ് ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സണ്‍ പ്രേംകുമാര്‍ ജോയിന്‍റ് കണ്‍വീനറുമാകും. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും സേവന വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംഘാടകസമിതി അംഗങ്ങളായിരിക്കും.
പത്തനംതിട്ടയില്‍ ജില്ലാതല ഗുണഭോക്തൃ സംഗമം - District Level Beneficiaries Meeting
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും സേവന വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംഘാടകസമിതി അംഗങ്ങളായിരിക്കും
ജില്ലയിലെ അടൂര്‍, പന്തളം, പത്തനംതിട്ട, തിരുവല്ല എന്നീ നാലു നഗരസഭകളിലും ഇലന്തൂര്‍, കോയിപ്രം, കോന്നി, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ എട്ടു പഞ്ചായത്തുകളിലാണ് കുടുംബ സംഗമം നടക്കുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്റ്റാളുകളുടെ പ്രവര്‍ത്തനവും കുടുംബസംഗമത്തോടനുബന്ധിച്ച് ഒരുക്കും. സ്റ്റാളുകളില്‍ 60 ശതമാനം വിലക്കുറവില്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി വകുപ്പ്, ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വ മിഷന്‍, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, ലീഡ് ബാങ്ക് എന്നീ വകുപ്പുകളുടെ സ്റ്റാളുകളും സംഗമത്തില്‍ ഒരുക്കും.