പത്തനംതിട്ടയിൽ 'ബ്രേയ്ക്ക് ദി ചെയ്ൻ' ഡയറി ജില്ലാ കളക്ടർ പ്രകാശനം ചെയ്തു
നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്കും വ്യാപാരികൾക്കുമായി തൈക്കാട് ഗവൺമെന്‍റ് എച്ച്എസ്എസ്, വിഎച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം തയ്യാറാക്കിയ സൗജന്യ ഡയറിയാണ് പ്രകാശനം ചെയ്തത്
പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ബ്രേയ്ക്ക് ദി ചെയ്ൻ' ക്യാമ്പയിനോടനുബന്ധിച്ച് പത്തനംതിട്ട നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്കും വ്യാപാരികൾക്കുമായി തൈക്കാട് ഗവൺമെന്‍റ് എച്ച്എസ്എസ്, വിഎച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം തയ്യാറാക്കിയ സൗജന്യ ഡയറി ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്‍റ് പ്രസാദ് ജോൺ മാമ്പ്രക്ക് ഡയറി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ആരൊക്കെ കടയിൽ വന്നു, ഓട്ടോയിൽ കയറി, പേര്, മേൽവിലാസം, സമയം, തീയതി തുടങ്ങിയവ ഈ ഡയറിയിൽ രേഖപ്പെടുത്തുവാൻ കഴിയും.