കേരളം

kerala

ETV Bharat / state

മദ്യപാനത്തിനിടെ തർക്കം; റാന്നിയിൽ ഒരാൾ കുത്തേറ്റു മരിച്ചു - മദ്യപാനത്തിനിടെ റാന്നിയിൽ തർക്കം

റാന്നി കുറുമ്പന്‍മൂഴി സ്വദേശി ജോളി(55) ആണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്.

Dispute over alcohol  One person stabbed to death in Ranni after drinking alcohol  മദ്യപാനത്തിനിടെ റാന്നിയിൽ തർക്കം  റാന്നിയിൽ വഴക്കിനിടെ ഒരാൾക്ക് കുത്തേറ്റു
മദ്യപാനത്തിനിടെ തർക്കം; റാന്നിയിൽ ഒരാൾ കുത്തേറ്റു മരിച്ചു

By

Published : Dec 27, 2021, 1:18 PM IST

പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ റാന്നിയിൽ ഒരാൾ കുത്തേറ്റു മരിച്ചു. റാന്നി കുറുമ്പന്‍മൂഴി സ്വദേശി ജോളി(55) ആണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്.

സാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണം തടയാന്‍ ശ്രമിച്ച ബാബുവെന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപാനത്തെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Also Read: എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31നും ഹയർ സെക്കൻഡറി പരീക്ഷ 30നും തുടങ്ങും

ABOUT THE AUTHOR

...view details