പത്തനംതിട്ട: ഡീസൽ വില വർധന പിൻവലിക്കുക, പൊതുഗതാഗത സംവിധാനം നിലനിർത്തുക, ഡീസിലിന്‍റെ വിൽപന നികുതിയിൽ ഇളവ് വരുത്തുക, സ്വകാര്യ ബസുകൾക്കുള്ള ഡീസലിന് സബ്സിഡി നൽകുക, സ്വകാര്യ ബസ് മേഖല സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ സംസ്ഥാന വ്യാപകമായി ധർണ നടത്തി. ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് ബസുടമകൾ ബസ് കെട്ടിവലിച്ച് പ്രകടനം നടത്തി.
ഡീസൽ വില വർധന; പത്തനംതിട്ടയിൽ ബസുടമകൾ ധർണ നടത്തി - ഡീസൽ വില വർധന
ഡീസിലിന്‍റെ വിൽപന നികുതിയിൽ ഇളവ് വരുത്തുക, സ്വകാര്യ ബസുകൾക്കുള്ള ഡീസലിന് സബ്സിഡി നൽകുക, സ്വകാര്യ ബസ് മേഖല സംരക്ഷിക്കുക എന്നിവയാണ് ആവിശ്യങ്ങൾ.
ധർണ
പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്‍റിൽ നടന്ന പ്രതിഷേധ ധർണ സിപിഎം ജില്ല സെക്രട്ടിയേറ്റ് അംഗം റ്റി. കെ. ജി. നായർ ഉദ്ഘാടനം ചെയ്തു. ബസ് ഓണേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ആർ. ഷാജികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ലാലു മാത്യു ,പി. ആർ. രാധകൃഷ്ണൻ, ജോൺ മാത്യു, അനീഷ് തുടങ്ങിയവർ സംസാരിച്ചു.