കേരളം

kerala

ഉടുത്ത വസ്ത്രം പമ്പയില്‍ ഒഴുക്കുന്നത് അനാചാരം: ശബരിമല തന്ത്രി

By

Published : Nov 29, 2022, 12:15 PM IST

പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്‌ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്‌ത്‌ മടങ്ങേണ്ടതാണെന്നും ശബരിമല തന്ത്രി

sabarimala  കണ്‌ഠര് മോഹനര്  ശബരിമല തന്ത്രി  ശബരിമല വാർത്തകൾ  മലയാളം വാർത്തകൾ  വസ്ത്രങ്ങള്‍ ഭക്തര്‍ പമ്പാ നദിയിലേക്ക് ഒഴുക്കുന്നു  ഉടുത്ത വസ്ത്രം പമ്പയില്‍ ഒഴുക്കുന്നത് അനാചാരം  പമ്പ  kerala latest news  malayalam news  Pampa river  Devotees throw clothes into the Pampa river  Sabarimala tantri  sabarimala news  പുണ്യ നദി
ഉടുത്ത വസ്ത്രം പമ്പയില്‍ ഒഴുക്കുന്നത് അനാചാരം: ശബരിമല തന്ത്രി

പത്തനംതിട്ട: ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങള്‍ ഭക്തര്‍ പമ്പ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്‌ഠര് മോഹനര്. പമ്പ പുണ്യ നദിയാണ്. ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്.

ശബരിമല തന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു

ഗുരുസ്വാമിമാര്‍ ശിഷ്യന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്‌ഠര് മോഹനര് പറഞ്ഞു. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്‌ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്‌ത്‌ മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു.

ശബരിമല പൂങ്കാവനം പോലെ തന്നെ പരിശുദ്ധമാണ് പുണ്യ നദിയായ പമ്പയെന്നും നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details