പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ അപ്പാച്ചിമേട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചേമഞ്ചേരി വെള്ളാക്കോട്ട് പി.വി മുരളീധരനാണ് (48) മരിച്ചത്. ബുധനാഴ്‌ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. മല കയറുന്നതിനിടെ അപ്പാച്ചി മേട്ടില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.
സന്നിധാനത്ത് തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു - സന്നിധാനത്ത് തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട് ചേമഞ്ചേരി വെള്ളാക്കോട്ട് പി വി മുരളീധരനാണ് മരിച്ചത്
സന്നിധാനത്ത് തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
ഉടൻ മുരളീധരനെ തൊട്ടടുത്തുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സില്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.