ശബരിമലയില്‍ വെടിവഴിപാട് പുനരാരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് - Devaswom Board to resume fire crackers at Sabarimala
തിങ്കളാഴ്‌ചയോടെ കലക്ടറുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
ശബരിമല: രണ്ട് വര്‍ഷമായി ശബരിമലയില്‍ മുടങ്ങിക്കിടക്കുന്ന വെടിവഴിപാട് ഈ വര്‍ഷം ധനു മാസം ഒന്നാം തീയതി മുതല്‍ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ജില്ലാ ഫയർ ഓഫീസറുടെ എൻ.ഒ.സി ജില്ലാ കലക്ടർക്ക് നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ചയോടെ കലക്ടറുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. അനുമതി ലഭിച്ചാലുടന്‍ കരാറുകാരെ കണ്ടെത്തുന്നതിനായി ബോര്‍ഡ് ലേലം നടത്തും. തീർഥാടകർ കടന്നു ചെല്ലാത്ത വലിയ നടപ്പന്തലിന് പുറകിലും മാളികപ്പുറത്തിന് പുറകിലുമാണ് കതിന പൊട്ടിക്കാനുള്ള സ്ഥലങ്ങൾ അനുവദിച്ചിട്ടുള്ളത്.