പത്തനംതിട്ട : അടൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് സർവീസ് നടത്താത്തതിനെത്തുടർന്ന്, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്യോഗസ്ഥരെ ശകാരിച്ചു. ബുധനാഴ്‌ച രാത്രി 8.45നായിരുന്നു സംഭവം. പമ്പയ്‌ക്ക് ബസ് കിട്ടാതെ അയ്യപ്പ ഭക്തർ ഡിപ്പോയിൽ കാത്തുനിൽക്കുന്നതറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വൈകിട്ടോടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പമ്പയ്ക്ക് ബസ് വിട്ടില്ല ; അടൂർ കെ എസ് ആർ ടി സി ഡിപ്പോ ജീവനക്കാരെ ശകാരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ - പമ്പയ്‌ക്ക് ബസ് കിട്ടാതെ അയ്യപ്പ ഭക്തർ
പമ്പയ്‌ക്ക് ബസ് കിട്ടാതെ അയ്യപ്പ ഭക്തർ ഡിപ്പോയിൽ കാത്തുനിൽക്കുന്നതറിഞ്ഞ് ബിജെപി പ്രവര്‍ത്തകരെത്തി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് ഡെപ്യൂട്ടി സ്‌പീക്കർ ജീവനക്കാരെ ശകാരിച്ചത്
പമ്പയ്ക്ക് ബസ് വിട്ടില്ല;അടൂർ കെ എസ് ആർ ടി സി ഡിപ്പോ ജീവനക്കാരെ ശകാരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ
പിന്നാലെയാണ് ഡെപ്യൂട്ടി സ്‌പീക്കർ സ്ഥലത്തെത്തി സ്റ്റേഷൻ മാസ്റ്റർ ഉൾപ്പടെയുള്ള ജീവനക്കാരെ ശകാരിച്ചത്.