കേരളം

kerala

ETV Bharat / state

ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ - assaulting

പ്രതികളിൽ ഒരാളുമായി നിലനിന്നിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയത്

assaulting
ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിലെ പ്രതികൾ പിടിയിൽ

By

Published : Oct 16, 2020, 11:17 AM IST

പത്തനംതിട്ട: ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറായ രാജപ്പനെ ആക്രമിച്ച സംഭവത്തിലാണ് കല്ലൂപ്പാറ കടമാങ്കുളത്ത് വീട്ടിൽ ബിബിൻ (22), കല്ലൂപ്പാറ ചാമക്കുന്ന് വീട്ടിൽ ഡോൺ എന്ന് വിളിക്കുന്ന സുനിൽ (32) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായവര്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. സെപ്തംബര്‍ 15ന് പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രാജപ്പൻ മൂന്നാഴ്‌ചയോളം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. തിരുവല്ല സി.ഐ വിനോദ്, എസ്.ഐ അനീസ്, എ.എസ്.ഐ എ.അനിൽ, സി.പി.ഒമാരായ മനോജ്, വിഷ്‌ണു, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളുമായി നിലനിന്നിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details