കേരളം

kerala

ETV Bharat / state

പൊലീസിന്‍റെ ക്രൈം ഡ്രൈവ് ആപ്പ് ആദ്യമായി ഉപയോഗിച്ചത് പത്തനംതിട്ടയില്‍

വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ആപ്പാണ് ക്രൈം ഡ്രൈവ്

crime drive app of kerala police  kerala police latest news  crime drive app  കേരള പൊലീസ് വാര്‍ത്തകള്‍  ക്രൈം ഡ്രൈവ് ആപ്പ്
പൊലീസിന്‍റെ ക്രൈം ഡ്രൈവ് ആപ്പ് ആദ്യമായി ഉപയോഗിച്ചത് പത്തനംതിട്ടയില്‍

By

Published : May 28, 2020, 9:43 PM IST

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി പൊലീസിന്‍റെ ക്രൈം ഡ്രൈവ് ആപ്പ് ഉപയോഗിച്ച് പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി. ലോക്ക് ഡൗൺ കാലത്ത് കോടതികളുടെ പ്രവർത്തനം പൂർണമായി നടക്കാത്ത സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിങ് നടത്തിയത്. പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ആണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയത്.

ഈ മാസം 13ന് വ്യാജമായി നിർമിച്ച പാസുമായി നെടുംപുറത്ത് നിന്നുമാണ് മലയാലപ്പുഴ മുക്കുഴി സ്വദേശി പ്രവീൺ എസ്.നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിലെ ക്രൈം ഡ്രൈവ് സംവിധാനത്തിലൂടെ ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയാണ് വീഡിയോ കോൺഫറൻസിങ് ഒരുക്കിയത്. നടപടികൾ പൂർത്തിയാക്കിയശേഷം ഇയാൾക്ക് ജാമ്യം അനുവദിച്ചു.

ABOUT THE AUTHOR

...view details