പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മറവില്‍ പത്തനംതിട്ട ജില്ലയിലെ പെരിങ്ങര പഞ്ചായത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായി ആരോപണം. പെരിങ്ങര പഞ്ചായത്തിലെ കുടിവെള്ള വിതരണം സിപിഎം സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നതായി ഭരണ കക്ഷിയായ കോൺഗ്രസും പ്രതിപക്ഷ പാർട്ടിയായ ബിജെപിയും ആരോപിക്കുന്നു. സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തില്‍ പെരിങ്ങര പഞ്ചായത്തിലെ 11-ാം വാർഡിലെ സമൂഹ അടുക്കളയില്‍ സന്നദ്ധ പ്രവർത്തകരായി 10 സിപിഎം അംഗങ്ങളെ തിരുകി കയറ്റാൻ ശ്രമം നടന്നിരുന്നുന്നു. സന്നദ്ധ പ്രവർത്തകർക്കുള്ള പാസിനുള്ള അനുമതി പത്രവും ലിസ്റ്റും ഫോട്ടോകളും പഞ്ചായത്ത് അംഗം അറിയാതെ സിപിഎം നേതാവ് പുളിക്കീഴ് പൊലീസ് സ്‌റ്റേഷനിൽ നല്‍കി. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടിയതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
കുടിവെള്ള വിതരണത്തില്‍ രാഷ്ട്രീയം; പെരിങ്ങരയില്‍ വിവാദം
സന്നദ്ധ പ്രവർത്തകർക്കുള്ള പാസിനുള്ള അനുമതി പത്രവും ലിസ്റ്റും ഫോട്ടോകളും പഞ്ചായത്ത് അംഗം അറിയാതെ സിപിഎം നേതാവ് പുളിക്കീഴ് പൊലീസ് സ്‌റ്റേഷനിൽ നല്‍കി. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടിയതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.
അതിനു ശേഷം സിപിഎം നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടങ്ങിയതോടെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കുടിവെള്ള വിതരണത്തിന് അനുമതി തേടി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഇതോടെ സിപിഎം നേതൃത്വത്തില്‍ നടക്കുന്ന കുടിവെള്ള വിതരണം അവസാനിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റ് മിനിമോൾ ജോസ്, പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി നല്‍കുന്ന കരാർ പ്രകാരം മാത്രം കുടിവെള്ള വിതരണം നടത്തിയാല്‍ മതിയെന്നാണ് പെരിങ്ങര പഞ്ചായത്തിന്‍റെ നിലപാട്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തില്‍ രാഷ്ട്രീയം പാടില്ലെന്നും സാമൂഹിക അടുക്കളകളിലും സന്നദ്ധ പ്രവർത്തകരിലും രാഷ്ട്രീയ പ്രവർത്തകരെ തിരുകി കയറ്റരുതെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നല്‍കിയതിനിടെയാണ് പെരിങ്ങരയില്‍ സിപിഎം നേതൃത്വത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നതായി ആരോപണം ഉയരുന്നത്.