പത്തനംതിട്ട:തിരുവല്ല പെരിങ്ങരയിൽ സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിയരികിലെ കലുങ്കിൽ ഇരിയ്ക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.