കേരളം

kerala

ETV Bharat / state

കൊവിഡ് - മഴക്കാല പ്രതിരോധ പ്രവര്‍ത്തനം ജാഗ്രതയോടെ വേണമെന്ന് ആരോഗ്യ മന്ത്രി

കാലവര്‍ഷത്തിനു മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ആരോഗ്യ മന്ത്രി

Veena George  Covid- Monsoon prevention activities  ആരോഗ്യ മന്ത്രി  വീണാ ജോർജ്  മഴക്കാല പ്രവർത്തനങ്ങൾ  പത്തനംതിട്ട കൊവിഡ്  covid pathanamthitta  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
കൊവിഡ്- മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഒരേ ജാഗ്രതയോടെ വേണമെന്ന് ആരോഗ്യ മന്ത്രി

By

Published : May 29, 2021, 9:19 PM IST

പത്തനംതിട്ട: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല മുന്നോരുക്ക പ്രവര്‍ത്തനങ്ങളും ഒരേ ജാഗ്രതയോടെ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി എംഎല്‍എമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ആരോഗ്യ മന്ത്രി. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ അഞ്ചിനും ആറിനും ശുചീകരണ പരിപാടി

കാലവര്‍ഷത്തിന് മുമ്പായി കൂടുതല്‍ സൗകര്യമുള്ള ക്യാമ്പുകള്‍ കണ്ടെത്തണം. ക്യാമ്പുകളില്‍ ആന്‍റിജന്‍ പരിശോധന ഉറപ്പ് വരുത്തണം. രോഗം കണ്ടെത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എല്ലാ വകുപ്പുകളുടെയും ഏകോപനം, കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരിക്കണം. ജൂണ്‍ അഞ്ചിനും ആറിനും നടത്തുന്ന ശുചീകരണ പരിപാടി ജനപങ്കാളിത്തത്തോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയിലും വിജയകരമാക്കണം. ഫയര്‍ഫോഴ്‌സിന്‍റെയും മറ്റ് വകുപ്പുകളുടെയും എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തണം.

Also Read:കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: പി പ്രസാദ്

പ്രതിരോധ പ്രവര്‍ത്തനത്തിനായി റബര്‍ ഡിങ്കി, ബോട്ട് എന്നിവ കൂടുതലായി കണ്ടെത്തണം. മണ്‍സൂണിന് മുന്നോടിയായി ജീവിതശൈലീ രോഗങ്ങളുടെ മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പു വരുത്തണം. വൈദ്യുതി തടസം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. കൊവിഡ് രോഗികള്‍ കഴിയുന്ന കേന്ദ്രങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലും വൈദ്യുതി വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഓട, തോട് എന്നിവിടങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യണം. കൃഷി നാശം, കന്നുകാലികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണം. റോഡുകള്‍ മുന്‍ഗണന നല്‍കി ഗുണനിലവാരം ഉറപ്പാക്കി പൂര്‍ത്തിയാക്കണം. ഭക്ഷണം, ജലം എന്നിവ ശുദ്ധമായതാണെന്ന് ഉറപ്പ് വരുത്തണം. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, പിപിഇ കിറ്റ് എന്നിവയുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്തണം.

Also Read:പത്തനംതിട്ടയില്‍ കൊവാക്‌സിന്‍ രണ്ടാം ഡോസ് വിതരണം ഇന്ന് മുതല്‍

കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കണം. പാഠപുസ്തക വിതരണം പൂര്‍ത്തീകരിക്കണം. അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പൂഴ്ത്തി വയ്‌പുകള്‍, അമിതവില എന്നിവ അനുവദിക്കില്ല. വ്യാജവാര്‍ത്തകള്‍ തടയണം. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. എന്‍എച്ച്എം ഫണ്ട് ശരിയായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details