പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ നാലിന് അബുദാബിയില്‍ നിന്നും എത്തിയ കൊറ്റനാട്, പെരുമ്പെട്ടി സ്വദേശിയായ 25 വയസുകാരന്‍, ജൂൺ അഞ്ചിന് ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 31 വയസുകാരന്‍. മെയ് 29 കുവൈറ്റില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 38 വയസുകാരന്‍, മെയ് 27 അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല കടപ്ര സ്വദേശിയായ 52 വയസുകാരന്‍, മെയ് 27മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പാട് സ്വദേശിനിയായ 43 വയസുകാരി മെയ് 28, മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 28 വയസുകാരന്‍, മെയ് 31 നൈജീരിയയില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 34 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 81 പേര്‍ രോഗികളായിട്ടുണ്ട്.
പത്തനംതിട്ടയില്‍ ചൊവ്വാഴ്ച ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഏഴ് പേര്‍ക്ക്
ജില്ലയില്‍ 114 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3391 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 926 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇതില്‍ 76 പേര്‍ ജില്ലയിലും അഞ്ച് പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 114 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3391 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 926 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. 124 കൊറോണ കെയര്‍ സെന്‍ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
Last Updated : Jun 10, 2020, 6:07 AM IST