പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് മെഴുവേലി സ്വദേശികൾ കടന്നുകളഞ്ഞു. അമേരിക്കയിൽ നിന്നുമെത്തിയ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും കര്‍ശന വിലക്ക് ലംഘിച്ചാണ് ഇവര്‍ കടന്നുകളഞ്ഞത്. വിദേശത്ത് നിന്നും വരുന്നവര്‍ നിര്‍ബന്ധമായും അധികൃതര്‍ നിര്‍ദേശിക്കുന്ന സമയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ കാണാതായവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. അതിനാലാണ് ഇവരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അനുവദിച്ചത്.
നിരീക്ഷണത്തിലുണ്ടായിരുന്നവരെ കാണാനില്ല; അന്വേഷണം ഊര്‍ജിതം - മെഴുവേലി സ്വദേശി
പത്തനംതിട്ട സ്വദേശികളായ ഇരുവരും അമേരിക്കയില്‍ നിന്നുമെത്തിയവരാണ്
വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ കടന്നുകളഞ്ഞു
വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷിക്കാറുണ്ട്. ഇത്തരം പതിവ് അന്വേഷണത്തിനിടെയാണ് ഇവര്‍ കടന്നുകളഞ്ഞതായി ബോധ്യമായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസും നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ഊര്‍ജിതമാക്കി.
Last Updated : Mar 22, 2020, 8:39 PM IST