കേരളം

kerala

ETV Bharat / state

കൊവിഡ് 19: ജില്ലയില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ്

വീടുകളില്‍ നിരീക്ഷണത്തിലുളളത് 44 പേരാണ്. ഇവരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല.

കൊവിഡ് 19: ജില്ലയില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ് പത്തനംതിട്ട: _corona കൊവിഡ് 19: ജില്ലയില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ്
കൊവിഡ് 19: ജില്ലയില്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യവകുപ്പ്

By

Published : Feb 18, 2020, 12:53 AM IST

Updated : Feb 18, 2020, 1:55 AM IST

പത്തനംതിട്ട: പുതുതായി കൊവിഡ് 19 വൈറസ് ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പറഞ്ഞു. പല രാജ്യങ്ങളിലും കൊവിഡ് 19 വൈറസ് ബാധ തുടരുന്നതിനാല്‍ ഇതുവരെ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ആശുപത്രികളില്‍ ആരും നിലവില്‍ നിരീക്ഷണത്തിലില്ല. വീടുകളില്‍ നിരീക്ഷണത്തിലുളളത് 44 പേരാണ്. ഇവരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല.

മുൻകരുതലിന്‍റെ ഭാഗമായി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് 19ന്‍റെ ബോധവത്കരണ ക്ലാസും പ്രദര്‍ശനവും നടത്തി. ചുട്ടിപാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എഡ്യൂക്കേഷനിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കാണ് ബോധവത്കരണം നടത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിപാടി ആര്‍.എം.ഒ ഡോ.ആഷിഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ജില്ലാ നഴ്‌സിങ് ഓഫീസര്‍ എ.എന്‍ രതി, ജൂനിയര്‍ ഹെല്‍ത്ത് ഇസ്പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

Last Updated : Feb 18, 2020, 1:55 AM IST

ABOUT THE AUTHOR

...view details