കേരളം

kerala

By

Published : Dec 31, 2020, 7:33 PM IST

ETV Bharat / state

പത്തനംതിട്ട ജില്ലയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ രാത്രി 10 ന് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. പൊതു സ്ഥലങ്ങളില്‍ രാത്രി 10 നും രാവിലെ ആറിനും ഇടയില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചു.

Control of New Year celebrations in Pathanamthitta district  New Year celebration  Control of New Year celebrations  Pathanamthitta district  പത്തനംതിട്ട ജില്ലയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം  പത്തനംതിട്ട ജില്ല  പുതുവത്സര ആഘോഷം  നിയന്ത്രണം
പത്തനംതിട്ട ജില്ലയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് നിയന്ത്രണം. പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ രാത്രി 10 ന് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. രാത്രി 10 നും രാവിലെ ആറിനും ഇടയില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചു.

ജില്ലയിലെ ആരാധനാലയങ്ങളില്‍ കൊവിഡ് മാനദണ്ഡ പ്രകാരം രാത്രി 50 പേര്‍ക്ക് ആരാധന നടത്താം. യാതൊരു കാരണവശാലും ആരാധനാലയങ്ങളില്‍ പുതുവത്സര ആഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ല. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, സബ് കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. തഹസില്‍ദാര്‍മാര്‍ രാത്രികാല സ്‌ക്വാഡ് കാര്യക്ഷമമാക്കുകയും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ABOUT THE AUTHOR

...view details